സിനിമ-സീരിയല്‍ നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു

കൊച്ചി:സിനിമ -സീരിയല്‍ താരം ബേബി സുരേന്ദ്രന്‍ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ബേബി സുരേന്ദ്രനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

വര്‍ണ്ണപ്പകിട്ട്, തച്ചോളി വര്‍ഗീസ് ചേകവര്‍, എന്റെ സൂര്യപുത്രിക്ക്, സന്താനഗോപാലം, കഴകം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, ഹൈവേ, സ്ത്രീധനം,ഇന്നലെകളില്ലാതെ,ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ബേബി സുരേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിമിരം എന്ന ചിത്രം ഈയിടെ ഒ.ടി.ടി. വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബർമുഡയാണ് അവസാനം അഭിനയിച്ച ചിത്രം
കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ സംസ്ഥാന വനിത ചെയർപേഴ്സണായും പ്രവർത്തിച്ചു വരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News