24.6 C
Kottayam
Friday, June 5, 2026

ആതിയ ഷെട്ടി കെ.എൽ.രാഹുലിനൊപ്പം ഇംഗ്ലണ്ടിൽ? പ്രതികരിക്കാതെ സുനിൽ ഷെട്ടി

Must read

വിരാട് കോലിക്കും അനുഷ്ക ശർമ്മക്കും പിന്നാലെ വാർത്തകളിൽ നിറഞ്ഞ് മറ്റൊരു ക്രിക്കറ്റ് താരവും ബോളിവുഡ് നായികയും. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ നിന്നാണ് പുതിയ വിശേഷങ്ങൾ. ബോളിവുഡ് താരം ആതിയ ഷെട്ടി, ഇന്ത്യൻ ടീമംഗമായ കെ.എൽ രാഹുലിനൊപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ദീർഘനാൾ നീണ്ടു നിൽക്കുന്ന പരമ്പരയ്ക്കായി കഴിഞ്ഞ മാസമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകാൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയിരുന്നു.രാഹുലിന്‍റെ അഭ്യർത്ഥന മാനിച്ച് പങ്കാളിയെന്ന നിലയിൽ ബിസിസിഐ അനുവാദത്തോടെ,ആതിയ സതാംപ്റ്റണിൽ ടീമിനൊപ്പം തങ്ങുന്നു എന്നുമാണ് റിപ്പോർട്ടുകൾ.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രാഹുലോ ആതിയയോ നൽകിയിട്ടില്ല.

- Advertisement -

അതേ സമയം ഇംഗ്ലണ്ടിലെ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വെവ്വേറെ പങ്കു വച്ചു.ഇംഗ്ലണ്ടിലുള്ള ആതിയയുടെ സഹോദരനും രാഹുലിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോകളിൽ നിന്നാണ് ആതിയ രാഹുലിനൊപ്പം ഉണ്ടെന്ന നിഗമനത്തിൽ ആരാധകരും ദേശീയ മാധ്യമങ്ങളും എത്തിയത്. നേരത്തെയും ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും താരങ്ങൾ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

- Advertisement -

ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടി മോട്ടിചോർ ചക്നാചോർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ആതിയ ഇംഗ്ലണ്ടിലാണോ എന്ന ചോദ്യത്തോട് സുനിൽ കൃത്യമായി പ്രതികരിച്ചില്ല. മാധ്യമവാർത്തകൾ എന്നാണ് ദേശീയമാധ്യമങ്ങളോട് സുനിൽ ഷെട്ടി പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സുനിൽ സന്തോഷവാനാണ് എന്നാണ് സൂചന. നേരത്തെ മകൻ അഹാനൊപ്പം രാഹുൽ വ്യായാമം ചെയ്യുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്‍റെ സ്നേഹം ,എന്‍റെ കരുത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്.അഭ്യൂഹങ്ങൾക്കിടെ മറ്റൊരു സെലിബ്രിറ്റി വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week