കെ.എസ്.ആര്‍.ടി.സി ബസില്‍ സീറ്റിനായി യുവതികള്‍ തമ്മിതല്ലി; ഒടുവില്‍ സംഭവിച്ചത്

മറയൂര്‍: മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സീറ്റിനായി സ്ത്രീകള്‍ തമ്മിതല്ലി. സംഘര്‍ഷത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലാണ് സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്.

ബസില്‍ തിരക്കായത് മൂലം മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗല്‍ സ്വദേശിയുവതിക്ക് മറയൂര്‍ വരെ സീറ്റ് കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിനടുത്തുള്ള എഞ്ചിന്‍ ബോക്സിന് മുകളിലേക്ക് ഇരിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഈ സമയം മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാന്‍ ശ്രമിച്ചു.

ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാക്കുകയും ഒടുവില്‍ സംഘട്ടനത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹയാത്രികരും ബസ് ജീവനക്കാരും ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അടി തുടരുകയായിരുന്നു. ഒടുവില്‍ പോലീസെത്തി ഇരുവരേയും ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News