പലതരത്തിലുള്ള ഗര്‍ഭനിരോധന ഉപാധികളുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കുള്ളവയും പുരുഷന്മാര്‍ക്കുള്ളവയുമെല്ലാം ഉള്‍പ്പെടും. സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധനോപാധികളില്‍ പ്രധാനപ്പെട്ടവയാണ് കോണ്‍ട്രസെപ്റ്റീവ് പില്‍സ് അഥവാ ഗര്‍ഭനിരോധന ഗുളികള്‍.
ഇവ പ്രധാനമായും ഹോര്‍മോണ്‍ അടങ്ങിയ ഗുളികകളാണ്. ഓവുലേഷന്‍ തടസപ്പെടുത്തിയും ബീജങ്ങളെ നശിപ്പിച്ചുമെല്ലാമാണ് ഇത്തരം ഗുളികകള്‍ ഗര്‍ഭതടസമുണ്ടാക്കുന്നത്. പ്രധാനമായും പ്രൊജസ്ട്രോണ്‍, ഈസ്ട്രജന്‍ എന്നിവയാണ് ഇത്തരം ഗുളികകളില്‍ അടങ്ങിയിട്ടുളളത്. ഇത്തരം ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ശരീരം ഇവയുമായി അഡ്ജസ്റ്റ് ചെയ്തു വരുന്നതു വരെ പല അസ്വസ്ഥതകള്‍ക്കും സ്ത്രീകള്‍ക്കുണ്ടാകും.
മനംപിരട്ടല്‍ പോലുളള ഗര്‍ഭധാരണ ലക്ഷണമെന്നു തോന്നാവുന്ന ചിലതും ഇതില്‍ പെടുന്നു. ചിലരില്‍ ഇത്തരം ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ചെറിയ രീതിയിലെ ബ്ലീഡിംഗ്, അതായത് സ്പോട്ടിംഗ് കാണാറുണ്ട്. ചെറിയ കുത്തുകളുടെ രൂപത്തിലെ ബ്ലീഡിംഗ് തന്നെ. ഇതിനു പുറകില്‍ ചില കാരണങ്ങളുണുണ്ട്.
സാധാരണ ഗതിയില്‍ വളരെ ലൈറ്റ് ബ്ലീഡിംഗായ ഇത് അല്‍പനാള്‍ അടുപ്പിച്ച് ഈ ഗുളിക ശീലമാക്കിയാല്‍ തനിയെ മാറുകയും ചെയ്യും. കാരണം അപ്പോഴേയ്ക്കും ശരീരം ഇതുമായി അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ കനത്ത ബ്ലീഡിംഗെങ്കില്‍ ഇതു പലപ്പോഴും ചില മെഡിക്കല്‍ പ്രശ്നങ്ങള്‍ കൊണ്ടുമാകാം. ഇത്തരം കൂടുതല്‍ ബ്ലീഡിംഗ് നിസാരമാക്കി തള്ളരുതെന്നര്‍ത്ഥം.