ചിക്കന്‍ ബിരിയാണി ആവശ്യപ്പെട്ടു, ഭര്‍ത്താവ് വാങ്ങി നല്‍കിയത് കുഷ്‌ക; യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു

ചെന്നൈ: ചിക്കന്‍ ബിരിയാണി വാങ്ങികൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം കുഷ്‌ക വാങ്ങിക്കൊടുത്തതില്‍ മനംനൊന്ത് ഭാര്യ സ്വയം തീകൊളുത്തി മരിച്ചു. മഹാബലിപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് തീകൊളുത്തി മരിച്ചത്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പുതുതായി തുടങ്ങിയ ഹോട്ടലില്‍ ഒരു ബിരിയാണി വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമാണെന്ന അറിഞ്ഞതിനെ തുടര്‍ന്നാണ് ബിരിയാണ് വേണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ മനോഹരന്‍ ഹോട്ടലിലെത്തിയപ്പോള്‍ ചിക്കന്‍ ബിരിയാണി തീര്‍ന്നിരുന്നു. തുടര്‍ന്ന് കുഷ്‌ക(ബിരിയാണിക്കു സമാനമായ ദക്ഷിണേന്ത്യന്‍ വിഭവം) യും വാങ്ങി വീട്ടിലെത്തിയപ്പോള്‍ സൗമ്യ അതു കഴിക്കാന്‍ കൂട്ടാക്കിയില്ല. ശേഷം ഇരുവരും തമ്മില്‍ തര്‍ക്കവുമായി.

ഭാര്യ വഴക്കടിച്ചതോടെ കുഷ്‌ക അയല്‍വാസിക്ക് കൊടുത്ത ശേഷം മനോഹരന്‍ പുറത്തേക്ക് പോവുകയും ചെയ്തു. തൊട്ടുപിന്നാലെ വീടിന്റെ ടെറസില്‍ സൗമ്യ സ്വയം തീകൊളുത്തുകയായിരുന്നു. ഇതുകണ്ട് അയല്‍ക്കാര്‍ ഓടിയെത്തി യുവതിയെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News