27.3 C
Kottayam
Wednesday, April 24, 2024

ടിക് ടോക്ക് മാത്രമല്ല വിവരങ്ങള്‍ ചോര്‍ത്തുന്നത്; ട്രൂ കോളറും പബ്ജിയും അടക്കം വമ്പന്‍ ആപ്പുകളും ‘വില്ലന്‍’ പട്ടികയില്‍

Must read

ആപ്പിള്‍ ഐഫോണില്‍ ടിക്‌ടോക്ക് വിവരം ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഏപ്രില്‍ മാസത്തിലെ ഈ പ്രശ്‌നം പരിഹരിച്ചുവെന്ന് പറയുന്ന ടിക് ടോക് എന്നാല്‍ ഒന്നും ചെയ്തില്ലെന്നാണ് പ്രധാന വിമര്‍ശനം.

എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആശങ്കയിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എആര്‍എസ് ടെക്‌നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം തലാല്‍ ഹജ് ബക്കറി, ടോമി മെയ്‌സ്‌ക് എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട പഠനപ്രകാരം ടിക് ടോക്കിനെ പോലെ തന്നെ ഐഫോണില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തുന്ന 53 ആപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ആപ്പുകള്‍ ആപ്പിള്‍ ക്ലിപ്പ് ബോര്‍ഡിലെ കാര്യങ്ങള്‍ വായിക്കാന്‍ പ്രാപ്തമാണെന്നും, ഇത്തരം വിവരങ്ങള്‍ വായിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.

സംശയകരമായി തോന്നുന്ന ആപ്പുകള്‍ മാത്രമല്ല നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളും ഈ ഗണത്തില്‍പ്പെടുന്നു എന്നതാണ് ഇത് വാര്‍ത്ത പ്രധാന്യം നേടാന്‍ കാരണം. മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് വന്നുവെങ്കിലും അടുത്തിടെ ഐഒഎസ് 14 അപ്‌ഡേറ്റിലെ ഫീച്ചറിലൂടെ ക്ലിപ്പ്‌ബോര്‍ഡിലെ വിവരങ്ങള്‍ ഏത് ആപ്പ് മനസിലാക്കുന്നു എന്ന അലര്‍ട്ട് ഫീച്ചര്‍ വന്നതോടെ ടിക്ടോക്ക് അടക്കമുള്ള ആപ്പുകളുടെ ചോര്‍ത്തല്‍ സ്വഭാവം പുറത്തായി അതിനെ തുടര്‍ന്നാണ് വീണ്ടും ഈ ഗവേഷണം ശ്രദ്ധേയമായത്.

ആളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന മൊബൈല്‍ ഗെയ്മിംഗ് ആപ്പായ പബ്ജിയും, ട്രൂ കോളറും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. വാര്‍ത്താ ആപ്പായ എ.ബി.സി ന്യൂസും സി.എന്‍.ബി.സി തുടങ്ങിയവയും വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകളുടെ പട്ടികയിലുണ്ട്.

എന്നാല്‍ 10 ശതമാനം ആപ്പുകള്‍ എങ്കിലും നേരത്തെ ഈ പ്രശ്‌നം പരിഹരിച്ച് അപ്‌ഡേറ്റ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ അത്തരത്തില്‍ നടത്തിയ ടിക് ടോക്കിന്റെ പ്രശ്‌നം ഇപ്പോഴും തുടരുന്നു എന്നതാണ് ഇപ്പോള്‍ പ്രശ്‌നം വീണ്ടും രൂക്ഷമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week