സംശയരോഗിയായ ഭര്‍ത്താവിനെ കയ്യും കാലും കെട്ടിയിട്ട ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചു; ഭാര്യ അറസ്റ്റില്‍

പട്‌ന: സംശയരോഗിയായ ഭര്‍ത്താവിനെ കയ്യും കാലും കെട്ടിയിട്ട ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ച കേസില്‍ ഭാര്യയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബീഹാര്‍ കത്തിയാര്‍ സ്വദേശിനിയായ ഭാരതി ദേവി എന്ന യുവതിയും കൂട്ട് പ്രതികളായ ഇവരുടെ സഹോദരിയും സഹോദരി ഭര്‍ത്താവുമാണ് അറസ്റ്റിലായത്.

രണ്ട് ദിവസം മുന്‍പ് കത്തിയാറിലെ സുരജ്പുരിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചു സഞ്ജയ് വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ആക്രമണം നടന്ന ദിവസവും ഇതേ പേരില്‍ ഭാര്യയും ഭര്‍ത്താവും തര്‍ക്കങ്ങള്‍ ഉണ്ടായി.

വാക്കുതര്‍ക്കം അതിരുവിട്ടതോടെ ഭാര്യ, തന്റെ സഹോദരിയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് സഞ്ജയെ മര്‍ദ്ദിച്ച് അവശനാക്കി കയ്യും കാലും കെട്ടിയിട്ടു. ഇതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുവായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News