EntertainmentNews
വെസ്‌റ്റേണ്‍ നൃത്തച്ചുവടുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വെസ്റ്റേണ്‍ സംഗീതത്തിന് മനോഹരമായി ചുടവ്‌വെച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് പ്രാര്‍ത്ഥന നൃത്ത വീഡിയോ പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരും പാട്ടുപോലെ നൃത്തവും മനോഹരമെന്ന് കമന്റ് ചെയ്തിട്ടുണ്ട്. നടിയും സംവിധായകയും കുടുംബ സുഹൃത്തുമായ ഗീതു മോഹന്‍ദാസും പ്രാര്‍ത്ഥനയുടെ നൃത്തത്തിന് പിന്തുണയുമായി എത്തി.
മകളുടെ നൃത്തത്തിന് ‘ഡാന്‍സ്, സിങ്ങ്, റിപ്പീറ്റ്’ എന്നാണ് പൂര്‍ണിമയുടെ കമന്റ്. എന്നും മക്കളുടെ എല്ലാ കഴിവുകള്‍ക്കും പൂര്‍ണിമയുടെ ശക്തമായ പിന്തുണയുണ്ട്. പാട്ടിനോട് എന്നും ഇഷ്ടക്കൂടുതലുള്ള പ്രാര്‍ത്ഥന മലയാള സിനിമയില്‍ പിന്നണി ഗായികയായി വളരെ നേരത്തെതന്നെ എത്തിയിരുന്നു. ‘മോഹന്‍ലാല്‍’, ‘ഹെലന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
https://www.instagram.com/p/CDtgWeFpyIK/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News