കോഴിക്കോട്: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മുപ്പതോളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മറ്റു സ്ഥലങ്ങളില്‍നിന്ന് പോലീസുകാരെ ഇവിടേക്ക് അധിക ഡ്യൂട്ടിക്ക് നിയോഗിക്കും. ഇതിനിടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് ഓഫീസും അടച്ചു.
ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും കാവിഡ് സ്ഥിരീകരിച്ചിരിന്നു. സിവില്‍ പോലീസ് ഉദ്യോഗസ്ഥനും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതിനു ശേഷം കൊവിഡ് സ്ഥിരീകരിച്ച വയോധികയുടെ മകന്‍ പോലീസ് സ്റ്റേഷനില്‍ വന്നിരുന്നു. ഇയാളില്‍ നിന്നാകാം ഇവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News