27.4 C
Kottayam
Thursday, June 4, 2026

799 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍! ഫേസ്ബുക്ക് പരസ്യം കണ്ട് ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50,000 രൂപ

Must read

തൃശൂര്‍: ഫേസ്ബുക്കിലെ ‘വമ്പിച്ച’ പരസ്യം കണ്ട് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ കൊവിഡ് കാലത്തുള്ള പ്രത്യേക വിലക്കിഴിവായി 799 രൂപയ്ക്ക് കിട്ടുമെന്നുള്ള പരസ്യം കണ്ടാണ് ഗുരുവായൂര്‍ സ്വദേശിനിയായ യുവതി ബുക്ക് ചെയ്തതത്.

പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിലായിരുന്നു. തുടര്‍ന്ന്, സാധാരണ പോലെ തന്നെ ഫോണ്‍ ബുക്ക് ചെയ്ത് 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു നല്‍കുകയും ചെയ്തു. എന്നല്‍, അക്കൗണ്ടില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 50,000 രൂപ നഷ്ടപ്പെട്ടു. എടിഎം പിന്‍ നമ്പറോ, ഒടിപിയോ നല്‍കാതെ എങ്ങനെ പണം നഷ്ടപ്പെട്ടെന്നു മനസ്സിലാകാതെ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിയത്.

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്സൈറ്റുകളാണ് ഇവ. പരസ്യചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. അങ്ങനെ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഗുരുവായൂര്‍ പോലീസിനു പരാതി നല്‍കി. തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജവെബ്സൈറ്റിന്റെ തട്ടിപ്പ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week