‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’അര്‍ദ്ധരാത്രി ശല്യപ്പെടുത്തിയ യുവാവിന്റെ ചിത്രവും ബൈക്ക് നമ്പറും പോസ്റ്റ് ചെയ്ത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ്
രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് വിമര്‍ശനം.
‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു. വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു.
സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്പര്‍ അടക്കം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. മറ്റൊരു കുറിപ്പില്‍ അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ പറയുന്നു. കൂടാതെ ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോള്‍
വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നും താരം പറയുന്നു