രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൊവിഡ്; ജീവന്‍ നഷ്ടമായത് 582 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. ഇതില്‍ 3,19,840 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 5,92,032 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 582 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 24,309 ആയി ഉയര്‍ന്നു. രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ:- മഹാരാഷ്ട്ര: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665. മരണം 10,695. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1,07,963 പേര്‍. ഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,346. മരണം 3,446. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 18,664പേര്‍.

തമിഴ്‌നാട്: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 147,324. മരണം 2,099. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 47,915പേര്‍. ഗുജറാത്ത്: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,637. മരണം 2,069. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 11,065 പേര്‍. ഉത്തര്‍പ്രദേശ്: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39,724. മരണം 983. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 13,758 പേര്‍. പശ്ചിമ ബംഗാള്‍: കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32,838. മരണം 980. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 11,927 പേര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News