അവിഹിത ബന്ധം ആരോപിച്ച് യുവതിയെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ആന്ധ്രാപ്രദേശ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ എതുരു ഗ്രാമത്തില്‍ താമസിക്കുന്ന 35 കാരിയായ രത്‌നകുമാരിയെയാണ് ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അയല്‍വാസികള്‍ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഒന്നര വര്‍ഷം മുമ്പ് വിവാഹമോചിതയായ രത്‌നകുമാരി തന്റെ അമ്മയുടെ കൂടെയായിരുന്നു താമസം. ഒന്‍പതു വര്‍ഷം മുന്നെയാണ് രത്കുമാരി വിവാഹിതയായത്. വിവാഹ മോചിതയായിരുന്നുവെങ്കിലും രത്‌നകുമാരിയോട് ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപോകാനായി അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നതായി അയല്‍വാസികള്‍ പറയുന്നു.

എന്നാല്‍, രത്‌നകുമാരി മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത ബന്ധുക്കള്‍ യുവതിയുമായി നിരന്തരം വഴക്കട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും യുവതിയും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടായി.

വഴക്കിനിടെ രത്‌നകുമാരിയെ അമ്മയും സഹോദരിയും സഹോദരിയുടെ മകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അമ്മയും ബന്ധുക്കളും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News