24.9 C
Kottayam
Saturday, June 6, 2026

സ്വർണ്ണത്തിൽ ഇനി ആറക്ക നമ്പറും

Must read

കൊച്ചി:സ്വര്‍ണാഭരണങ്ങളില്‍ കാരറ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം ബി.ഐ.എസ് ആറക്ക തിരിച്ചറിയല്‍ നമ്ബറും (ആല്‍ഫ ന്യൂമറിക് നമ്ബര്‍)ഇനിമുതല്‍ രേഖപ്പെടുത്തും. ജൂണ്‍ 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു.

അതേസമയം, ഒരു ഹാള്‍മാര്‍ക്കിംഗ് സെന്ററിന് നിലവിലുള്ള സംവിധാനമനുസരിച്ച്‌ ഒരു ദിവസം 1500 എണ്ണം സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്തു നല്‍കാനുള്ള സംവിധാനമാണുള്ളത്. ഏകദേശം 5000 ടണ്‍ സ്വര്‍ണം കൈവശമുള്ള രാജ്യത്തെ 6 ലക്ഷത്തോളം സ്വര്‍ണ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങിനെയിത് ലഘൂകരിച്ച്‌ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ ഇതിനു വേണ്ടി സജ്ജമാകണമെങ്കില്‍ തന്നെ മാസങ്ങളെടുക്കും. യു.ഐ.ഡി സംവിധാനം എല്ലാവര്‍ക്കും പ്രാപ്തമാകുന്ന തരത്തില്‍ ലളിതമാക്കി ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ നടപ്പാക്കാവു. അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയാണ്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.7 ശതമാനം താഴ്ന്ന് ഔണ്‍സിന് 1764.31 ഡോളറിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week