News
മരണപ്പെട്ട പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ജോലിക്കിടെ മരണപ്പെട്ട ആറ് പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍. വ്യോമസേന, ദില്ലി പോലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കാണ് ആം ആദ്മി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിച്ചു.
രാജ്യത്തിനായി സേവനമനുഷ്ഠിച്ച് രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങളുമായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് സിസോഡിയ പറഞ്ഞു.
”ഒരു സൈനികന്റെ നഷ്ടം നികത്താനാവില്ലെങ്കിലും, അധികാരത്തിലെത്തിയ ശേഷം കെജ്രിവാള്‍ സര്‍ക്കാര്‍ അത്തരം ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് എക്‌സ് ഗ്രേഷ്യ നല്‍കാനുള്ള പദ്ധതി ആരംഭിക്കും, അതിനാല്‍ അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഒരു സ്രോതസ്സായി ഉണ്ടാവും,” സിസോഡിയ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News