വിവാഹ മോചനം നേടി വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു! ആശംസകളുമായി ആരാധകര്‍

താരങ്ങളുടെ വിവാഹവും വിവാഹ മോചന വാര്‍ത്തകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ വിവാഹ മോചനം നേടിയ താരങ്ങള്‍ തന്നെ വീണ്ടും ഒന്നിച്ച സംഭവങ്ങള്‍ അധികം ഉണ്ടായിട്ടില്ല. അത്തരത്തില്‍ നടി പ്രിയ രാമനും നടന്‍ രഞ്ജിത്തും വീണ്ടും ഒന്നിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പ്രിയ രാമനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 22ാം വിവാഹ വാര്‍ഷികദിനത്തിലാണ് വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്ന് പ്രിയ രാമന്‍ മറ്റൊരു വീഡിയോയില്‍ പറയുന്നുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

1999ല്‍ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ ഇവര്‍ അധികം വൈകാതെ വിവാഹിതരായി. 2014ലാണ് വേര്‍പിരിഞ്ഞത്. അതേ വര്‍ഷം രഞ്ജിത്ത് രാഗസുധയെ വിവാഹം ചെയ്തെങ്കിലും തൊട്ടടുത്ത വര്‍ഷം വേര്‍പിരിഞ്ഞു. പ്രിയ രാമന്‍- രഞ്ജിത്ത് ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News