KeralaNewsRECENT POSTS
കൊല്ലത്ത് കുട്ടികളെ ഉപേക്ഷിച്ച് പ്രവസിയുടെ ഭാര്യ അയല്‍ക്കാരനൊപ്പം ഒളിച്ചോടി
കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ അഞ്ചും പതിനഞ്ചും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് അയല്‍ക്കാരനോടൊപ്പം ഒളിച്ചോടിയ പ്രവസിയുടെ ഭാര്യയും കാമുകനും പിടിയില്‍. കഴിഞ്ഞ 27 നാണ് യുവതിയെയും അയല്‍വാസിയും അവിവാഹിതനുമായ 45 കാരനേയും കാണാതായത്. 35 കാരിയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
യുവതിയും അയല്‍വാസിയായ യുവാവും തമ്മില്‍ അടുപ്പത്തിലയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണു കമിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജുവനൈല്‍ ജസറ്റീസ് ആക്ട് പ്രകാരം ഇരുവര്‍ക്കെതിരെ കേസെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News