കൊച്ചി: മാനസിക രോഗിയായ ബംഗാളി യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം. അറ്റുപോയ ലിംഗം കണ്ടെത്താനായില്ല. ബംഗാള്‍ സ്വദേശി റാം എന്നയാളാണ് ആളുകള് നോക്കി നില്‍ക്കെ ഈ കടുംകൈ ചെയ്തത്.
മുറിഞ്ഞു തൂങ്ങിയ ലിംഗവുമായി ചോരയില്‍ കുളിച്ചു നിന്ന ഇയാളെ കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അരയില്‍ കേബിള്‍ ചുറ്റി മനോരോഗിയെ പോലെ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞ് തിലക് ക്ലബ് റോഡിലേക്ക് കയറിയ ഇയാള്‍ അവിടെ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ വായില്‍ നിന്ന് ബ്ലേഡ് എടുത്ത് ലിംഗം ഛേദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് മാനസിക വിഭ്രാന്തി ബാധിച്ചപോലെ ചേഷ്ടകള്‍ കാട്ടിയ ഇയാളെ അനുനയിപ്പിക്കാന്‍ തടിച്ചു കൂടിയ നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. വിവരമറിഞ്ഞ എത്തിയ ഫഌയിംഗ് സ്‌ക്വാഡ് ഇയാളെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അറ്റുപോയ ലിംഗം എവിടെയാണ് കളഞ്ഞതെന്ന്് പറയാന്‍ ഇയാള്‍ തയ്യാറായില്ല. തൊട്ടടുത്തുള്ള കാടുപിടിച്ചു കിടക്കുന്ന പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയിക്കുന്നത്. പ്രകോപനത്തിന് കാരണം എന്താണെന്നും വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News