കരിപ്പൂര്‍:കോഴിക്കോട് വിമാനത്താവളത്തില്‍ കാബിന്‍ ക്രൂവില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. തിങ്കളാഴ്ച ഷാര്‍ജയില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിത കാബിന്‍ ക്രൂവില്‍നിന്നാണ് 2.4 കിലോഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും (ഡി.ആര്‍.ഐ) കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 99 ലക്ഷത്തിെന്‍റ സ്വര്‍ണം പിടികൂടിയത്.
മുന്‍കൂട്ടി ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ഇതില്‍നിന്ന് 2,054 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.കാബിന്‍ ക്രൂ അറസ്റ്റിലായതായും കൂടുതല്‍ അന്വേഷണം നടക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ക്രൂവാണ് ഇവര്‍.
ഒക്ടോബര്‍ 19ന് ഡി.ആര്‍.ഐ എയര്‍ഇന്ത്യ എക്സ്പ്രസിലെ കാബിന്‍ ക്രൂ പെരിന്തല്‍മണ്ണ സ്വദേശിയെ സ്വര്‍ണക്കടത്തിനിടെ പിടികൂടിയിരുന്നു. ഇതിെന്‍റ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എക്സ്പ്രസിലെ മെറ്റാരു ക്രൂ കൂടി അറസ്റ്റിലാകുന്നത്. ഡെപ്യൂട്ടി കമീഷണര്‍ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇന്‍സ്പെക്ടര്‍മാരായ എന്‍. റഹീസ്, കെ.കെ. പ്രിയ, ചേതന്‍ ഗുപ്ത, അര്‍ജുന്‍ കൃഷ്ണ, ഹെഡ് ഹവില്‍ദാര്‍മാരായ എസ്. ജമാലുദ്ദീന്‍, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.