അയല്‍വാസിയായ 15കാരനെ കാമകേളികള്‍ക്ക് ഉപയോഗിച്ചിരുന്ന 28കാരിയായ വീട്ടമ്മ ഒടുവില്‍ പിടിയില്‍; സംഭവം കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ ലൈംഗികമായി ഉപയോഗിച്ചിരുന്ന ഇരുപത്തിയെട്ടുകാരിയും മൂന്നു മക്കളുടെ അമ്മയുമായ വീട്ടമ്മ ഒടുവില്‍ പിടിയില്‍. കല്‍പ്പറ്റയ്ക്ക് അടുത്താണ് സംഭവം. ഒരിക്കലും പിടിക്കപ്പെടില്ലെന്ന നിഗമനത്തിലാണ് ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരനെ യുവതി ലൈംഗിക കേളികള്‍ക്ക് ഉപയോഗപ്പെടുത്തിയത്. പതിനഞ്ചുകാരന്റെ മൊഴിയില്‍ പീഡനം വ്യക്തമായതിനെ തുടര്‍ന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു. മൂന്നു തവണ തങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പതിനഞ്ചുകാരന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
യുവതി അറസ്റ്റിലായതോടെ യുവതിയുടെ മൂന്നു മക്കളുടെ അവസ്ഥയും വിഷമത്തിലായി. കുട്ടികള്‍ ഇപ്പോള്‍ മാതാവിന്റെ സംരക്ഷണയിലാണ്. മൂന്നു മാസം മുന്‍പാണ് യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കുകള്‍ നിലനിന്നിരുന്നു. ഇതിനു ഒടുവില്‍ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. അതിനു ശേഷം യുവതിയും കുട്ടികളും വീട്ടില്‍ തനിച്ചായിരിന്നു താമസം. യുവതിയുടെ മൂന്നു കുട്ടികളും സ്‌കൂളില്‍ പോകും. ഈ ഘട്ടത്തില്‍ യുവതി വീട്ടില്‍ തനിച്ചാകും.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയാണെങ്കില്‍ പലപ്പോഴും ക്ലാസിലും പോകാറില്ല. യുവതി തനിച്ചായിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ വിദ്യാര്‍ത്ഥിയുമുണ്ടാകും. വിദ്യാര്‍ത്ഥിയുടെ അമ്മ തൊഴിലുറപ്പ് ജോലികള്‍ക്കായി പോകും. അതിനാല്‍ പകല്‍ നേരങ്ങളില്‍ വിദ്യാര്‍ത്ഥിയും തനിച്ചായിരിക്കും. ഈ ഘട്ടത്തില്‍ യുവതി ജനല്‍ വഴി വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കുകയായിരിന്നു. യുവതിയുടെ വീടിനു സമീപത്ത് തന്നെയാണ് വിദ്യാര്‍ത്ഥിയുടെ വീട്. ഇത് ഒരു കോളനിയുമാണ്. അതിനാല്‍ തന്നെ ഇവരുടെ വരവും പോക്കും അയല്‍ക്കാര്‍ക്കറിയാം. സംഭവം ലീക്കായതോടെയാണ് യുവതിക്ക് പിടി വീണത്.