CrimeKeralaNewsRECENT POSTS
പെരുമ്പാവൂരില്‍ യുവ വ്യവസായിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടാന്‍ ശ്രമം; യുവതിയും കാമുകനും പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ പ്രമുഖ യുവ വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ചാലക്കുടി സ്വദേശിനി സീമ, ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികള്‍ പരിചയപ്പെട്ട് ഒത്തുകൂടി ഇത് ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
50 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. സീമയുടെ കൂട്ടുപ്രതിയായ പാലക്കാട് സ്വദേശിനിയെയും ഇതുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News