24.2 C
Kottayam
Sunday, June 7, 2026

മാങ്ങാ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തു; കടയുടമയ്ക്കും നിര്‍മാതാവിനും പിഴ

Must read

കാസര്‍കോട്: അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തു അടങ്ങിയ മാങ്ങാ അച്ചാര്‍ വിറ്റ കടയുടമയ്ക്കും നിര്‍മാതാവിനും പിഴ വിധിച്ച് കോടതി. കാസര്‍കോട് നഗരത്തിലെ മെട്രോ റീട്ടെയിലേഴ്സ് എന്ന കടയ്ക്കും അച്ചാര്‍ നിര്‍മ്മിച്ചവര്‍ക്കുമാണ് കോടതി പിഴയിട്ടത്. മാങ്ങ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പ്രിസര്‍വേറ്റീവായ ബെന്‍സോയേറ്റ് കണ്ടെത്തുക ആയിരുന്നു. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ബെന്‍സോയിറ്റ് അനുവദനീയമായ അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മെട്രോ റീട്ടെയിലേഴ്‌സ് കട ഉടമകളായ കോഴിക്കോട് സ്വദേശി എം. നിമേഷ്, കണ്ണൂര്‍ സ്വദേശി സി.എച്ച്. മുഷീര്‍ എന്നിവര്‍ക്ക് 5000 രൂപ വീതവും അച്ചാര്‍ നിര്‍മാതാക്കളായ ഇടുക്കിയിലെ കെജിഇഇഎസ് ഫൈന്‍ഡ് ഫുഡ്‌സിന്റെ ഉടമ സജിനി സജന് 25,000 രൂപയുമാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. കോടതി പിരിയുന്നതുവരെ തടവ് അനുഭവിക്കാനും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജീവന്‍ വാച്ചാല്‍ ഉത്തരവിട്ടു.

- Advertisement -

ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കെ.പി. മുസ്തഫ 2021 നവംബര്‍ 26-ന് നടത്തിയ പരിശോധനയിലാണ് അളവില്‍കൂടുതല്‍ രാസവസ്തു കണ്ടെത്തിയത്. 400 ഗ്രാം ടെന്‍ഡര്‍ മാംഗോ അച്ചാര്‍ വാങ്ങി പരിശോധനയ്ക്കായി കോഴിക്കോട് റീജണല്‍ ലാബിലേക്ക് അയച്ചു. 2021 ഡിസംബര്‍ 30-ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ബെന്‍സോയേറ്റ് അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചു. ഭക്ഷ്യസുരക്ഷാനിയമം 2006-ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week