26 C
Kottayam
Saturday, June 6, 2026

എന്റെ ജീവിതത്തിലേക്ക് തിരികെ നോക്കിയപ്പോള്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് തന്നെ അവര്‍ എന്നോടും ചെയ്യുമെന്ന് തോന്നി; എനിക്ക് ആ അവസ്ഥ വരാന്‍ പാടില്ല’ തുറന്നുപറഞ്ഞ് നടി സോന

Must read

ചെന്നൈ: തമിഴ് സിനിമയിലെ ഗ്ലാമര്‍ നായികയായി അറിയപ്പെട്ട സോന, ഇപ്പോള്‍ തന്റെ ജീവിതം ആസ്പദമാക്കി സ്വന്തം കഥ പറയാന്‍ ഒരുങ്ങുന്നു. നടിയും സംവിധായികയും ആയ സോന എഴുതി സംവിധാനം ചെയ്ത ‘സ്‌മോക്ക്’ എന്ന വെബ് സീരീസ് റിലീസിന് തയ്യാറായിരിക്കുകയാണ്. സോന തന്റെ യൂണിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാര്‍പ്ലെക്‌സ് ഓടിടി പ്ലാറ്റ്ഫോമിന്റെ സഹകരണത്തോടെയാണ് വെബ് സീരീസ് അവതരിപ്പിക്കുന്നത്. 2010 മുതല്‍ 2015 വരെ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ഇതിന്റെ പ്രമേയം.

സോനയുടെ സിനിമയിലേക്കുള്ള പ്രവേശനം 1990-കളിലായിരുന്നു. അജിത്ത് അഭിനയിച്ച ‘പൂ എല്ലാം ഉന്‍ വാസം’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ് നായകനായ ‘ഷാജഹാന്‍’ എന്ന ചിത്രത്തിലും ശ്രദ്ധേയമായി. ‘സിവപ്പതിഗാരം’, ‘കുസേലന്‍’, ‘മിരുഗം’, ‘ആയുധം’ തുടങ്ങി നിരവധി സിനിമകളില്‍ ഗ്ലാമര്‍ റോളുകളിലൂടെയാണ് താരം പ്രശസ്തയായത്.

- Advertisement -

2001 മുതല്‍ 2024 വരെ സോന തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും സജീവമായിരുന്നു. എന്നാല്‍, ഗ്ലാമര്‍ റോളുകളായി മാറിയ തന്റെ ചലച്ചിത്ര ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം വെളിപ്പെടുത്തുന്നു.

- Advertisement -

ഒരു പ്രൈവറ്റ് യൂട്യൂബ് ചാനലിലേക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ സോന പറഞ്ഞത് ഇതാണ് ‘എന്റെ ജീവിതത്തില്‍ ഞാന്‍ നിരവധി നിരാശകള്‍ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത്, എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പോലും, ഞാന്‍ അവരെ വിശ്വസിക്കുമായിരുന്നില്ല. ‘ഞാന്‍ നിനക്ക് വേണ്ടി ഇവിടെയുണ്ട്’ എന്ന് ആരെങ്കിലും പറഞ്ഞാലും, ഞാന്‍ അവരെ വിശ്വസിക്കുമായിരുന്നില്ല.

- Advertisement -

ഇതിന് പ്രധാന കാരണം, അങ്ങനെ പറഞ്ഞ പലരും എന്നെ വഞ്ചിച്ചിട്ടുണ്ട്. ആ സമയത്ത് അഭിനയമാണ് എനിക്ക് ഒരേയൊരു ആശ്വാസമായിരുന്നത്. അതുകൊണ്ടാണ് ചിത്രം ഏതെന്ന് നോക്കാതെ കിട്ടിയ പടം ഒക്കെ അഭിനയിച്ച. പക്ഷെ എല്ലാവരും എന്നെ ഗ്ലാമറസ് ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഇതിന്റെ ഫലമായി, ഗ്ലാമറിന് വേണ്ടി മാത്രം ലഭിച്ച അവസരങ്ങള്‍ ഞാന്‍ പിന്നീട് നിരസിക്കാന്‍ തുടങ്ങി.

പിന്നീട് അഭിനയത്തോട് തന്നെ മടുപ്പായി. പിന്നീട് ഞാന്‍ തന്നെ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കി. ഒരു ഗ്ലാമര്‍ രാജ്ഞിയായി ജീവിച്ച സില്‍ക്ക് സ്മിതയുടെ ജീവിതം അവരുടെ മരണ ശേഷം പല രീതിയിലാണ് പലരും കഥയാക്കുന്നത്. എന്നാല്‍ ആ സമയത്ത് യഥാര്‍ത്ഥ കഥ ആര്‍ക്കും അറിയില്ല. അതുപോലെ, എന്റെ മരണശേഷവും ഇത്തരം ഒരു അവസ്ഥ വരാന്‍ പാടില്ല എന്നെക്കുറിച്ച് ആരെങ്കിലും എന്തും പറയാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ കഥ ഞാന്‍ തന്നെ പറയാന്‍ തീരുമാനിച്ചത്’ സോന പറയുന്നു.

‘എന്റെ അമ്മ മരിച്ചപ്പോള്‍, അവളുടെ ശവസംസ്‌കാരത്തിന് ശേഷം, ആരോ എന്റെ കൂടെ സെല്‍ഫി എടുക്കാമോ എന്ന് ചോദിച്ചു. ‘എന്റെ അമ്മയാണ് ഇപ്പോള്‍ മരിച്ചത് അത് സാധ്യമല്ല’ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ മറുപടി പറഞ്ഞു, ‘എന്താണ് തെറ്റ്? ഇത് ഒരു സെല്‍ഫി മാത്രമല്ലെ .’ എന്നാണ്, ഇത് സംഭവിച്ചത് ഞാന്‍ ഒരു ഗ്ലാമറസ് നടിയായി അറിയപ്പെടുന്നതിനാലാണ്. അതുകൊണ്ടാണ് ഞാന്‍ ഗ്ലാമറസ് റോളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിര്‍ത്തിയത്. ഇപ്പോള്‍, എല്ലാവരും എന്നെ ബഹുമാനിക്കുന്നു’ സോന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week