FeaturedHealthInternationalNews
കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡി.സി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ 3,38,38,566 പേര്‍ക്ക് രോഗബാധയുണ്ടായതായി ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
1,012,589 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 25,143,927 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍. 28 രാജ്യങ്ങളില്‍ ലക്ഷത്തിനും മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News