24.6 C
Kottayam
Monday, May 20, 2024

മോഷ്ടിച്ച സ്വർണ്ണം സൂക്ഷിച്ചത് കുഴിമാടത്തിൽ, പ്രവാസിയുടെ വീട്ടിലെ മോഷണത്തിൽ മുഖ്യ പ്രതിയും പിടിയിൽ

Must read

കടയ്ക്കാവൂർ: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് 45 പവൻ സ്വർണ്ണാഭരണങ്ങളും , വിദേശ കറൻസി അടക്കം ഒരു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി . മണമ്പൂർ ,പെരുംകുളം , MVP ഹൗസിൽ യാസീൻ (വയസ്സ് 19) ആണ് പിടിയിൽ ആയത്. ഇയാളോടൊപ്പം മോഷണം നടത്തിയ മറ്റൊരു മുഖ്യ പ്രതിയും മോഷണം , കൊലപാതകം അടക്കം ഒട്ടനവധി കേസ്സുകളിലെ പ്രതിയും ആയ രതീഷ് എന്ന കണ്ണപ്പൻ രതീഷ് അടക്കം നാല് പേരെ കടയ്ക്കാവൂർ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മോഷണം ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണുകളും ,വിദേശ കറൻസിയും പോലീസ് കണ്ടെടുത്തു. ഇതിന് പ്രതികളെ സഹായിച്ച തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ സിയാദ് , വക്കം മേത്തർ വിളാകത്ത് വീട്ടിൽ സിയാദ് , പെരുംകുളം എം.വി.പി ഹൗസിൽ സെയ്ദാലി എന്നിവരും പിടിയിൽ ആയിരുന്നു.
മോഷണം ചെയ്ത സ്വർണ്ണാഭരണങ്ങൾ രതീഷും , യാസിനും ചേർന്നാണ് രതീഷിന്റെ കവലയൂർ ഉള്ള ഭാര്യ പിതാവിന്റെ കുഴിമാoത്തിൽ കുഴിച്ചിട്ടിരുന്നത്. രതീഷിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷണമുതലുകൾ കണ്ടെത്തിയെങ്കിലും യാസീനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. തമിഴ്നാട്ടിലെ മധുര , ഡിണ്ടിഗൽ ,സേലം കോയമ്പത്തൂർ ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സേലത്ത് നിന്ന് ട്രയിനിൽ വർക്കല ഇറങ്ങി കടയ്ക്കാവൂർ ഉള്ള ബന്ധുവീട്ടിലേക്ക് പോകും വഴി ആണ് ഇയാൾ അറസ്റ്റിൽ ആയത് . പ്രായപൂർത്തി ആകുന്നതിന് മുമ്പ് തന്നെ രണ്ട് കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ് ഇപ്പോൾ അറസ്റ്റിൽ ആയ യാസിൻ .
ഈ മാസം 6 ന് രാത്രി മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിന് സമീപം എ.എസ്. ലാൻഡിൽ പ്രവാസിയായ അശോകന്റെ വീടിന്റെ വാതിലുകൾ തകർത്താണ് സംഘം മോഷണം നടത്തിയത്. വിദഗ്ദമായ അന്വേഷണത്തിലൂടെ മോഷണം നടന്ന് മൂന്ന് ആഴ്ച കൊണ്ട് തന്നെ കേസ്സിലെ എല്ലാ പ്രതികളെ പിടികൂടാനും മോഷണം പോയ മുഴുവൻ സ്വർണ്ണാഭരണങ്ങൾ കണ്ടെത്താനും കടയ്ക്കാവൂർ പോലീസിന് കഴിഞ്ഞു.
കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ് .എം. റിയാസ്സ് , സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ , മാഹിൻ എ.എസ്.ഐ ദിലീപ് , സി.പി.ഒ മാരായ ഡീൻ , ജ്യോതിഷ് ,സുജിത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week