തിരുവനന്തപുരം:ജീവനക്കാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും. വിവിധ യൂണിയനുകള്‍ ചേര്‍ന്ന് രൂപീകരിച്ച യുനൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയനാണ് 48 മണിക്കൂര്‍ പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്.
നിലവിലെ വേതന കരാറിന്‍റെ കാലാവധി 2017 ഒക്ടോബര്‍ 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് 39 തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച്11 മുതല്‍ 13 വരെ ത്രിദിന പണിമുടക്കും ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News