24.6 C
Kottayam
Saturday, June 6, 2026

പാലാരിവട്ടത്തെ ഫ്ലാറ്റ് എത്ര സ്ത്രീകൾക്ക് നിങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്? ബാലയോട് എലിസബത്ത്

Must read

കൊച്ചി: ബാല മുൻപും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ.എലിസബത്ത് ഉദയൻ. നാണംകെടുത്തുമെന്നുപറഞ്ഞ് പല അഭിമുഖങ്ങളിലും ബലമായി പിടിച്ചുകൊണ്ടിരുത്തുകയായിരുന്നു. ഒരുകാലത്ത് മാതാപിതാക്കളേക്കാൾ താൻ വിശ്വസിച്ചിരുന്നയാളായിരുന്നു ബാല. അതുകൊണ്ടുതന്നെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ബാലയോട് പങ്കുവെച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹമിപ്പോൾ ഇങ്ങനെയൊരു ഭീഷണിയുമായി എത്തിയിരിക്കുന്നതെന്നും എലിസബത്ത് പറഞ്ഞു. കഴിഞ്ഞദിവസം എലിസബത്തിനെതിരെ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് പ്രതികരണത്തിന് കാരണം.

‘‘ഇനി ആ നാണക്കേടിനെ പേടിക്കേണ്ട കാര്യമില്ല. എന്നെ ഉപദ്രവിച്ചെന്ന് വിഡിയോകളിലൂടെ ഞാൻ തുറന്നു പറഞ്ഞു, പക്ഷേ ആരും അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവരും ബ്ലാക്ക് മെയ്ൽ എന്ന രീതിയിൽ പരാതിപ്പെടുന്നുമില്ല. പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ്. ഇതു തന്നെയാണ് എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുയാണെന്ന് ഞാൻ മുമ്പും പറഞ്ഞിരുന്നത്. നേരിട്ടും ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയുമായിരുന്നു നേരത്തെ ഭീഷണിയെങ്കിൽ ഇപ്പോൾ സ്വന്തം ചാനലിലൂടെയാണ്. ചിലപ്പോൾ ആ വീഡിയോ താനിട്ടതല്ല എന്നുംപറഞ്ഞ് വരാനുമിടയുണ്ട്.

- Advertisement -

പാലാരിവട്ടത്തെ ഫ്ലാറ്റ് എത്ര പെണ്ണുങ്ങൾക്ക് നിങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നെ പ്രേമിക്കുന്ന സമയത്ത് തന്നെ നിങ്ങളുടെ കൂടെ ഒരു സ്ത്രീ ആ ഫ്ലാറ്റിൽ താമസിച്ചിരുന്നില്ലേ? പിന്നെ അവർ നിങ്ങളെ പറ്റിച്ചുപോയി. ആശുപത്രിയിൽ കിടക്കുമ്പോൾ അവരുടെ കരൾ സ്വീകരിക്കില്ലെന്നും അങ്ങനെ ചെയ്താൽ അവരെ ഭാര്യയായി സ്വീകരിക്കുന്നതിന് തുല്യമാണെന്നും അയാൾ പറഞ്ഞു. പിന്നെ പാലക്കാട് നിന്നുള്ള ഒരു സ്ത്രീയോടും ഫ്ലാറ്റ് കൊടുക്കുന്ന കാര്യം പറഞ്ഞത് ഓർക്കുന്നുണ്ട്. ബാക്കിയുള്ളവരൊക്കെ നിന്നെ മാഡം എന്നുവിളിക്കണമെന്നാണ് അവരോട് പറഞ്ഞത്. വേറെ ആൾക്കാരോടും ഫ്ലാറ്റ് കൊടുക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്.

- Advertisement -

എന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങൾ പുറത്തുവിട്ടാൽ അതില്‍ ഒരു പ്രശ്നവുമില്ല. നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ…എന്റെ മാമായെപ്പറ്റി പറഞ്ഞാൽ നിന്റെ ജീവിതം നശിപ്പിക്കുമെന്ന ഭീഷണിയും ഇടയ്ക്ക് കേട്ടിരുന്നു. നേരിട്ടും അല്ലാതെയും എന്നെ ഭീഷണിപ്പെടുത്തിയെന്ന് ഞാൻ പറയുമ്പോൾ എന്താണ് ആർക്കുമൊരു പ്രശ്നവുമില്ലാത്തത്? ഭീഷണിയൊക്കെ ഇത്ര ലളിതമായ കാര്യമായോ? ദൈവം കൊണ്ടുവന്നുതന്നതാണ് നിന്നെയെന്ന് എപ്പോഴും ഈ മനുഷ്യൻ പറയുമായിരുന്നു. ശരിക്കും ദൈവം തന്നെയായിരിക്കാം കൊണ്ടുവന്നത്, അതുപക്ഷേ വേറെ കാര്യത്തിനാണെന്ന് ഇപ്പോൾ തോന്നുന്നു. ’’–എലിസബത്തിന്റെ വാക്കുകൾ.

- Advertisement -

മരിച്ചുപോയ തന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ച ഏറ്റവും വിലകുറഞ്ഞ വ്യക്തിയെന്നാണ് ബാല പോസ്റ്റിൽ ആരോപിച്ചത്. നിന്നെയോർത്ത് ലജ്ജ തോന്നുന്നു പെൺകുട്ടി. ആശുപത്രിയിൽ തന്നെ രക്ഷിച്ചവരെല്ലാം തന്റെ ആത്മാവിനെപ്പോലെ ഒപ്പമുണ്ട്. പണത്തിനോ പാലാരിവട്ടത്തെ തന്റെ ഫ്ലാറ്റിനോ വേണ്ടിയല്ല അവർ ഒപ്പമുള്ളത് എന്നും ബാല കുറിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week