പ്രവചനാതീതം സ്വർണ്ണവില, ഒറ്റ ദിവസം കൂടിയത് 800 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവില്‍ ഒരു പവന് 37,440 രൂപയാണ് വില.
രണ്ടു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ – ഉക്രൈന്‍ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വര്‍ണ്ണ വില കൂടാന്‍ കാരണം.
സ്വര്‍ണ്ണവിലയില്‍ ഇടിവും വര്‍ധനയും നേരിയതോതില്‍ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വന്‍ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 800 രൂപയാണ് വര്‍ധിച്ചത്. സമീപകാലത്ത് ഇത്രയും വില വര്‍ധിച്ചത് ആദ്യമായാണ്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ പവന് 37440 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണത്തിന് വില ഇന്ന് കുത്തനെ ഉയര്‍ന്നു. 3865 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇന്നലെ ഗ്രാമിന് 3785 രൂപയും പവന് 30280 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 30920 രൂപയാണ്.
വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.