ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ഇന്ന് നയിക്കുന്നത് വനിതകള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് വനിതകള്‍ നേതൃത്വം നല്‍കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു 40,000ത്തോളം വനിതകള്‍ ഡല്‍ഹിയിലെത്തും. ഞായറാഴ്ച രാവിലെ തന്നെ വനിതകള്‍ ഡല്‍ഹിയിലേക്ക് യാത്ര ആരംഭിച്ചിരുന്നു.
സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ എത്തുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ വനിതകള്‍ വീടുകളിലേക്ക് മടങ്ങുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News