സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12-ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ചു പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം.

സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ സച്ചിന്‍ ത്യാഗിക്കാണ് വെടിയേറ്റത്.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.

സമീപത്തെ സിസിടിവി കാമറിയില്‍ നിന്നും പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു. അധ്യാപകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News