പൂനെ: ദീപാവലിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി വീട് വൃത്തിയാക്കിയ കുട്ടത്തില്‍ വീട്ടമ്മ കുപ്പയില്‍ ഉപേക്ഷിച്ചത് ലക്ഷങ്ങള്‍ വിലയുള്ള അഭരണങ്ങള്‍. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. രേഖ സുലേഖര്‍ എന്ന് വീട്ടമ്മയാണ് പഴയ സാധനങ്ങള്‍ക്കൊപ്പം ആഭരണങ്ങളടങ്ങിയ ബാഗ് കോര്‍പ്പറേഷന്‍ക്കാരുടെ ചവറ് ശേഖരണത്തിന് നിക്ഷേപിച്ചത്.
മൂന്ന് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ മംഗല്‍സൂത്രും രണ്ട് വളകളുമായിരുന്നു വീട്ടമ്മ ഉപേക്ഷിച്ച ബാഗിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കിയ ശേഷമാണ് ഇവര്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. പൂനെ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തെ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് മാലിന്യവണ്ടിയില്‍ തിരഞ്ഞെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല.
തുടര്‍ന്ന്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇവര്‍ ചവര്‍ നിക്ഷേപിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തുകയും 18 ടണ്‍ മാലിന്യക്കൂമ്പാരത്തിന്റെ നടുവിലെ തിരച്ചിലിനൊടുവില്‍ ആഭരങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രേഖയെയും കുടുംബത്തെയും പ്ലാന്റിലേക്ക് വിളിച്ചുവരുത്തിയാണ് ബാഗ് കൈമാറിയത്.