അലന്‍ ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ഷുഹൈബ് കോഴിക്കോട് സ്ഥാനാര്‍ഥിയാകും

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്‍റെ പിതാവ് കോഴിക്കോട് ആര്‍.എം.പി സ്ഥാനാര്‍ഥിയാകും.കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് കെ മുഹമ്മദ് ഷുഹൈബ് മല്‍സരിക്കുന്നത്.

അലന്‍റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് ആണ് ആര്‍.എം.പി സ്ഥാനാര്‍ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. സി.പി.എമ്മിന്‍റെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിയാകുന്നതെന്ന് മുഹമ്മദ് ഷുഹൈബ് പ്രതികരിച്ചു. സി.പി.എം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News