കോട്ടയം: കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. എല്‍.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോയ സാഹചര്യത്തിലാണ് ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചത്.
സീറ്റ് വിഭജനത്തില്‍ സി.പി.ഐയും കേരള കോണ്‍ഗ്രസും തമ്മില്‍ ഇടഞ്ഞ സാഹചര്യത്തിലാണ് ഇടത് മുന്നണിയില്‍ പ്രതിസന്ധി രൂക്ഷമായത്. ജില്ലാ പഞ്ചായത്തില്‍ 11ഉം പാലാ മുന്‍സിപാലിറ്റിയില്‍ 13 സീറ്റുമാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
അതേസമയം, ജില്ലാ പഞ്ചായത്തില്‍ നാലും പാലായില്‍ ഏഴും സീറ്റുമാണ് സിപിഐ ആവശ്യപ്പെട്ടത്. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News