24.9 C
Kottayam
Friday, June 5, 2026

പ്രതിയെന്ന് വാര്‍ത്ത; പോലീസ് സ്റ്റേഷനിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

Must read

വര്‍ക്കല: തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന നാട്ടുകാര്‍ക്കെതിരെ പരാതിയുമായെത്തിയ യുവതി മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അയല്‍വാസികള്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയതായിരുന്നു മേല്‍വെട്ടൂര്‍ സ്വദേശിനിയായ യുവതി. ഡിവൈഎസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡിവൈഎസ്പി സ്ഥലത്തില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് യുവതി തോടടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി ഉയര്‍ത്തുകയായിരുന്നു.

മേല്‍വെട്ടൂര്‍ ഭാഗത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതായി യുവതി ആരോപിച്ചു. മേല്‍വെട്ടൂര്‍ ഭാഗത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായുള്ള പരാതിയുമായാണ് സ്ത്രീ പോലീസ് സ്റ്റേഷനിലെത്തിയത്.

മേല്‍വെട്ടൂര്‍ ഭാഗത്ത് തുഷാരയില്‍ സുഗുണന്റെ വീട്ടില്‍നിന്ന് ആറു പവനും 6000 രൂപയും, സബിനിവാസില്‍ ജയനശശാങ്കന്റെ വീട്ടില്‍നിന്ന് 23 പവനും നാല് വാച്ചും കവിതവിലാസത്തില്‍ ഗോപിനാഥന്റെ വീട്ടില്‍നിന്ന് 37,000 രൂപയും രണ്ടര പവനും ചരുവിള വീട്ടില്‍ ശ്യാമളയുടെ വീട്ടില്‍നിന്ന് 1.5 ലക്ഷം രൂപയും മൂന്നര പവനും നഷ്ടമായതായാണ് പോലീസിന് പരാതി ലഭിച്ചിരുന്നു.

- Advertisement -

വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബുക്കുട്ടന്‍, സി.ഐ. ദ്വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി യുവതിയെ താഴെ ഇറക്കുകയാ യിരുന്നു. മോഷണത്തിലും യുവതിയുടെ പരാതിയിലും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week