26.2 C
Kottayam
Friday, June 5, 2026

തോര്‍ത്തുടുത്ത് അശ്ലീല ചുവയോടെ ഓണ്‍ലൈന്‍ ക്ലാസ്; അധ്യാപകന്റെ കസേര തെറിച്ചു

Must read

ചെന്നൈ: അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസിനെത്തിയത് തോര്‍ത്തുമുണ്ടും ഉടുത്തെന്ന് ആരോപണം. പിന്നാലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാദം ഉയര്‍ന്നതോടെയാണ് കെ.കെ.നഗറിലെ സ്‌കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെ സ്‌കൂള്‍ നടപടി എടുത്തത്.

പെണ്‍കുട്ടികളോടു ലൈംഗിക ചുവയോടെ സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ചെന്നൈ നഗരത്തിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന സ്‌കൂളാണിത്. പൂര്‍വവിദ്യാര്‍ഥിയായ മോഡല്‍ കൃപാലി, പന്ത്രണ്ടാം ക്ലാസുകാരിയുടെ പരാതി ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.

തെളിവായി തോര്‍ത്ത് മാത്രമണിഞ്ഞ് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രവും പുറത്തുവിട്ടിരുന്നു. തൊട്ടുപിറകെ നിരവധി വിദ്യാര്‍ഥിനികള്‍ ഇതേ അധ്യാപകന്‍ ലൈംഗിക ചുവയോടെ പെരുമാറുന്നതായി പരാതിയുന്നയിച്ചു രംഗത്തെത്തി.

ചിലരോട് ശരീരവര്‍ണന നടത്തിയതിന്റെയും ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയ്ക്കു ക്ഷണിച്ചതിന്റെയും സ്‌ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week