ബംഗളൂരു: കച്ചവടം ചെയ്യാനായി തേങ്ങകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. വിമാനപുരയില്‍ കച്ചവടം നടത്തുന്ന സ്ത്രീയാണ് ബംഗളൂരു സൈബര്‍ ക്രൈം പോലീസില്‍ ഇത്തരമൊരു പരാതി നല്‍കിയിരിക്കുന്നത്.
തേങ്ങകള്‍ ഒന്നിച്ച് ലഭിക്കാനുള്ള വഴി തേടി ഗൂഗിളില്‍ അന്വേഷിച്ചപ്പോഴാണ് മൈസൂരു ആര്‍.എം.സി യാര്‍ഡിലെ മല്ലികാര്‍ജുന്‍ എന്ന വ്യക്തിയുടെ നമ്പര്‍ കണ്ടത്. ഈ നമ്പറില്‍ വിളിച്ച് കച്ചവടം ഉറപ്പിച്ചു. എന്നാല്‍, മുഴുവന്‍ പണവും മുന്‍കൂറായി അയക്കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് 45,000 രൂപ സ്ത്രീ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു. എന്നാല്‍, കുറച്ചു ദിവസം കഴിഞ്ഞിട്ടും തേങ്ങ എത്താത്തതിനാല്‍ സ്ത്രീ മൈസൂരുവിലെത്തി അന്വേഷിച്ചപ്പോള്‍ ആര്‍.എം.സി യാര്‍ഡില്‍ മല്ലികാര്‍ജുന്‍ എന്ന ആളില്ലെന്ന് വ്യക്തമാകുകയായിരുന്നു. വഞ്ചിക്കപ്പെട്ടതായി മനസ്സിലായതോടെയാണ് പോലീസില്‍ ഇത്തരത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.