കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ നിലന്താനത്ത് അമ്മിണിയാണ് കൊല്ലപ്പെട്ടത്. 82 വയസായിരുന്നു. മരുമകള്‍ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
അമ്മിണിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പങ്കജം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഓടി വീട്ടില്‍ എത്തിയപ്പോഴെക്കും അമ്മിണി മരിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ് പങ്കജമെന്നും പൊലീസ് പറഞ്ഞു. പങ്കജത്തിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതായും പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News