KeralaNews

പെണ്‍മക്കള്‍ക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കള്‍ ഒരു സ്വത്താണ്, ബന്ധം പിരിഞ്ഞ മകള്‍ ആണ് ചിന്നി ചിതറിയ മകളേക്കാള്‍ ഭേദം; വൈറല്‍ കുറിപ്പ്

ആരതി ആതി എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകുന്നു. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദ് വേള്‍ഡ് മലയാളി ക്ലബ്ബിലാണ് ആരതി കുറിപ്പ് പങ്കുവെച്ചത്. പെണ്‍മക്കളുടെ മതാപിതാക്കളോടാണ് ആരതി കുറിപ്പില്‍ സംവദിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പെണ്‍മക്കള്‍ക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കള്‍ ഒരു സ്വത്താണ്. അവരെ സ്നേഹിക്കാം, മികച്ച വിദ്യാഭ്യാസം നല്‍കാം. പെണ്മക്കള്‍ ഉള്ളതില്‍ അഭിമാനിക്കാം.. 2 പെണ്‍ മക്കള്‍ ഉള്ള വീട്ടിലെ ഒരു മകള്‍ ആണ് ഞാന്‍.. ഒരുപാട് ചിന്തിച്ചെടു ത്ത 2 കാര്യങ്ങല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 1.) തകര്‍ന്നു പോയ ദാമ്പത്യമാണെങ്കില്‍ ബന്ധം പിരിഞ്ഞ മകള്‍ ആണ് ചിന്നി ചിതറിയ മകളേക്കാള്‍ ഭേദം
2.) പെണ്‍കുട്ടികളെ എന്നും ജോലി ആയതിനു ശേഷം മാത്രമേ കെട്ടിച്ചു വിടാവൂ.. എന്തെങ്കിലും ദുരന്തംനടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ മാത്രമാണോ സ്ത്രീകളുടെ പ്രശ്നവും ശബ്ദവും! അതിന്റെ ഓളം നിലച്ചാല്‍ അടുത്ത ദുരന്തതിനുള്ള കാത്തിരിപ്പാണോ വേണ്ടത്?.

ദുര്‍ബ്ബലമായ നമ്മുടെ നിയമസംഹിതകളിലെ പഴുതുകളിലൂടെ ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാനാവുന്നത് നീതി നിര്‍മ്മാണത്തിലുള്ള പൊതു സമൂഹത്തിന്റെ വിശ്വാസമാണ് നഷ്ടമാക്കുന്നത്. സമൂഹം ഇന്നും ഭര്‍ത്താവിന്റെ അടിമയായി സര്‍വ്വം സഹിക്കുന്ന;കൊല്ലാന്‍ വന്നാല്‍ പോലും അത് തന്റെ വിധിയാണ് എന്ന് സമാധാനിക്കുന്ന ഭാര്യയെ മാത്രമാണ് ആവശ്യപ്പെടുന്നത്. അങ്ങനെയല്ലാതെ വരുന്നവരെല്ലാം സമൂഹം അതിന്റെ ചോദ്യങ്ങളില്‍ ഇട്ട് വലയ്ക്കും ആ ചോദ്യങ്ങളെ നേരിടാന്‍ എല്ലാവര്‍ക്കും ശക്തി ലഭിക്കണമെന്നില്ല അതു കൊണ്ടാണ് പലരും എല്ലാം സഹിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ അടിമയായി കഴിയുന്നത്.

എന്റെ മാതാപിതാക്കള്‍ എനിക്ക് തന്ന പാഠങ്ങളില്‍ ചിലത് … 1.സ്വന്തം ആരോഗ്യവും ജീവനും അപകടത്തിലാക്കി എന്റെ മോള്‍ ‘കുലീന്‍ ഭാരതീയ് നാരി’ ആവണ്ട. 2.രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചവരായിരിക്കും നിങ്ങള്‍.അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകാം..പക്ഷേ പൊരുത്തപ്പെടാന്‍ ഒട്ടും പറ്റുന്നില്ലെങ്കില്‍ നീ തിരിഞ്ഞു നടക്കണം…. അന്ന് ആരു കൂടെയില്ലെങ്കിലും നിന്റെ കൂടെ ഞങള്‍ ഉണ്ടായിരിക്കും..
വീട്ടിലേക്ക് തിരിച്ചുനടക്കേണ്ടിവരുന്നത് പരാജയമാണെന്ന് കരുതുന്നിടത്തുതന്നെ തുടങ്ങുന്നുണ്ട് അരക്ഷിതാവസ്ഥ. എല്ലാ തിരിച്ചുവരവുകളും പരാജയങ്ങളല്ല, രക്ഷപ്പെടലുകളും ചിലപ്പോളെങ്കിലും സ്വന്തം വ്യക്തിത്വത്തിന്റെ, നിലപാടുകളുടെ വിജയമാണെന്നുകൂടി അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.! 3.അച്ഛനും അമ്മയുംജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് തിരിച്ചു വരാനിടമുണ്ട്. എന്താണെങ്കിലും ബന്ധം പിരിഞ്ഞ മകളാണ് മരിച്ച മകളെക്കള്‍ ഭേദം എന്ന് മനസിലാക്കുക. പെണ്‍ മക്കളുള്ള എല്ലാ അച്ഛനമ്മമാര്‍ ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button