തേഞ്ഞിപ്പലം: നാല് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. തലപ്പാറയിലെ ഭര്‍തൃവീട്ടില്‍ നിന്ന് ചെനക്കലങ്ങാടിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്ന യുവതി കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ് നാല് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.
യുവതിയുടെ മാതാവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തേഞ്ഞിപ്പലം പോലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തു. യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടത്.
തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News