ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; ബിജെപി വേദിയില്‍ നയന്‍താരയെ അപമാനിച്ച് രാധ രവി

ചെന്നൈ:തമിഴ് നടന്‍ രാധാ രവി കുറച്ച് വര്‍ഷം മുമ്പ് നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു. സിനിമാ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടന്‍ രാധ രവി നയന്‍താരയെ അപമാനിക്കുകയും അത് വാര്‍ത്തയാവുകയും ചെയ്തത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു സംഭവം.

നയന്‍താര കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമയുടെ പ്രമോഷന് നടി പങ്കെടുക്കാത്തതിനെ തുടര്‍ന്ന്, ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച രാധ രവി നടിയെ കുറിച്ച് മോശമായി സംസാരിയ്ക്കുകയായിരുന്നു. അന്ന് അത് വാര്‍ത്തയായപ്പോള്‍, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല എന്നുമാണ് രാധ രവി പ്രതികരിച്ചത്.

ഇപ്പോഴിതാ ബിജെപിയുടെ പ്രചരണ പരിപാടിയില്‍ നയന്‍താരയെ അപമാനിക്കും വിധം വീണ്ടും സംസാരിച്ചിരിക്കുകയാണ് രാധാ രവി. ബിജെപിയുടെ പ്രചരണത്തിനിടെ ഡിഎംകെയെ കുറിച്ച് മോശമായി സംസാരിക്കവെ ആയിരുന്നു നയന്‍താരയെ കുറിച്ചുള്ള പരാമര്‍ശം.

നയന്‍താരയും ഉദയനിഥി സ്റ്റാലിനും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് തനിക്കൊരു പ്രശ്‌നമല്ല എന്നാണ് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണ വേദിയില്‍ സംസാരിക്കവെ രാധാ രവി പറഞ്ഞത്. നയന്‍താരയെ കുറിച്ച് ആദ്യം മോശമായി സംസാരിച്ചപ്പോള്‍ രാധാ രവി ഡിഎംകെയുടെ അംഗമായിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേ കുറിച്ചാണ് പ്രചരണ വേദിയില്‍ രാധാ രവി സംസാരിച്ചത്.

2019ലാണ് നയന്‍താരയ്‌ക്കെതിരെയുള്ള പരമാര്‍ശം വിവാദമാവുന്നത്. അന്ന് സംഭവത്തില്‍ നയന്‍താര പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.

‘ഈ അവസരത്തില്‍ എനിക്ക് രാധാ രവിയോടും അയാളെ പോലുള്ള ആണ്‍ അധികാരം കൊണ്ടു നടക്കുന്നവരോടും പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങള്‍ക്ക് ജന്മം തന്നതും ഒരു സ്ത്രീ തന്നെയാണെന്നാണ്. ഇത്തരം പുരുഷന്‍മാരുടെ വീട്ടില്‍ താമസിക്കുന്ന സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്.

യുവ തലമുറക്ക് മാതൃകയാവേണ്ട വ്യക്തിയാണ് രാധാ രവി. എന്നാല്‍ അയാള്‍ സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയാണ് മാതൃകയാവാന്‍ ശ്രമിക്കുന്നത്. സിനിമയില്‍ വലിയ പ്രാധാന്യം ഇല്ലാതാകുമ്പോള്‍ രാധാ രവിയെ പോലുള്ള വ്യക്തികള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇത്തരം മോശ പ്രവൃത്തികള്‍ ചെയ്യുന്നത്’നയൻ‌താര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News