ഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ച് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

കൊല്ലം: ഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ച് മക്കളെയും ഉപേക്ഷിച്ച് വിവാഹത്തിന് മുതിര്‍ന്ന കമിതാക്കള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ പിരിയാനാകാത്ത അവസ്ഥ വന്നതോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയും, ഒളിച്ചോടുകയുമായിരുന്നു.

വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News