വരുമാനമില്ല; നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജനികാന്ത് കോടതിയില്‍
ചെന്നൈ: തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിനു ലോക്ക്ഡൗണ്‍ ആയതിനാല്‍ വരുമാനം ഇല്ലെന്നും ലോക്ഡൗണ്‍ കാലത്തെ വസ്തു നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സൂപ്പര്‍ താരം രജനികാന്ത് കോടതിയില്‍.
എന്നാല്‍ താരം നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, സമയം പാഴാക്കുകയാണോയെന്നു ചോദിച്ച് താരത്തിന് താക്കീത് നല്‍കി. മദ്രാസ് ഹൈക്കോടതിയാണ് താക്കീത് നല്‍കിയത്.
ചെലവു സഹിതം പരാതി തള്ളുമെന്നു മുന്നറിയിപ്പും നല്‍കി. അതോടെ താരം ഹര്‍ജി പിന്‍വലിച്ചു. കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോര്‍പറേഷന്‍ നോട്ടിസിനെതിരെയാണു രജനി ഹൈക്കോടതിയിലെത്തിയത്.
കോര്‍പറേഷന്‍ അധികൃതര്‍ക്കു നിവേദനം നല്‍കിയതു കഴിഞ്ഞ മാസം 23ന് ആയിരുന്നു. മറുപടിക്കു കാക്കാതെ തിരക്കിട്ടു കോടതിയിലേക്കു വന്നത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു.