ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ കൊവിഡ് ബാധിതയായ അമ്മയ്ക്കും ദാരുണാന്ത്യം. ചേര്‍ത്തല നഗരസഭ മുപ്പതാം വാര്‍ഡില്‍ മുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്പില്‍ റിച്ചാര്‍ഡ് ഡിക്രോസിന്റെ ഭാര്യ ക്രിസ് റിച്ചാര്‍ഡ്(30) ആണ് മരിച്ചത്.
ഗര്‍ഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷന് നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ക്രിസും മരണത്തിന് കീഴടങ്ങുകയായിരിന്നു.
എമി,എസാ എന്നിവര്‍ മക്കളാണ്. ക്രിസിന്റെ പിതാവ് ഫോര്‍ട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News