പൂര്‍ണ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്റ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഗര്‍ഭസ്ഥശിശു മരിച്ചു

കൊല്ലം: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഗര്‍ഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കല്‍ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്.

അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. മീയണ്ണൂര്‍ സ്വദേശിനി ഗീതുവിനെ (21) കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകുപോവുകയായിരുന്നു. ഗീതുവിനെ കൂടാതെ ആംബുലന്‍സിലുണ്ടായിരുന്ന മാതാവ് ഉമയനല്ലൂര്‍ സ്വദേശിനി പ്രിയ (40), ബന്ധു മീയണ്ണൂര്‍ സ്വദേശി ആശ (33) എന്നിവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28) വിനും പരുക്കേറ്റു.

ആംബുലന്‍സുമായി കൂട്ടിയിടിച്ച ടിപ്പര്‍ ലോറിയുടെ പിന്നില്‍ മറ്റൊരു ടിപ്പര്‍ ലോറി ഇടിക്കുക ഉണ്ടായി. ആദ്യ ടിപ്പര്‍ ലോറിയില്‍ കരിങ്കല്ലും ഇതിനു പിന്നില്‍ ഇടിച്ച ടിപ്പര്‍ ലോറി മണ്ണ് കയറ്റി വരികയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗര്‍ഭിണി ഉള്‍പ്പെടെ പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News