28.2 C
Kottayam
Friday, June 5, 2026

കാമുകനുമായുള്ള തര്‍ക്കത്തിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍

Must read

ന്യൂഡല്‍ഹി: കാമുകനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ സാരായ് കാലെ ഖാന്‍ ഏരിയയിലാണ് സംഭവം. പരംജീത്ത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഹൃതിക് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരി സ്വദേശിയാണ് പരംജീത്ത്. മോതിബാഗിലെ നനാക്പുര സ്വദേശിയായ ഹൃതിക്കുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,
ആശ്രം ചൗക്കില്‍ നിന്നും ഓട്ടോറിക്ഷ കയറുന്നതിനു മുമ്പ് പരംജീത്തും ഹൃതിക്കും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ പരംജീത്തിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥും സ്ഥലത്തെത്തി. ഇതോടെ പ്രകോപിതനായ ഹൃതിക് യുവതിയെ റോഡില്‍ വെച്ച് നിരവധി തവണ മര്‍ദ്ദിച്ചിരുന്നു.

ഇതിനു ശേഷമാണ് ഇരുവരും ഓട്ടോയില്‍ കയറുന്നത്. ഓട്ടോറിക്ഷയില്‍ വെച്ചും ഹൃതിക് പരംജീത്തിനെ അടിച്ചിരുന്നു. കല്യാണ്‍പുരിയിലുള്ള പരംജീത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായാണ് ഓട്ടോയില്‍ കയറിയത്. യാത്രക്കിടയില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ പരംജീത്ത് സ്വന്തം ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതെടുക്കാനായി ഓട്ടോ നിര്‍ത്തി ഹൃതിക്കും യുവതിയും പുറത്തിറങ്ങി. പൊട്ടിയ ഫോണെടുത്ത് വീണ്ടും ഓട്ടോയില്‍ കയറി. ഓട്ടോ എന്‍എച്ച് 24 ഫ്‌ലൈ ഓവറില്‍ എത്തിയപ്പോള്‍ പരംജീത്ത് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് വീണുവെന്നാണ് ഓട്ടോ ഡ്രൈവറായ ശംസുല്‍ അലിയും ഹൃതിക്കും പറയുന്നത്.

ഹൃതിക്കും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് പരംജീത്തിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. പാണ്ഡവ് നഗറിലുള്ള ആശുപത്രിയില്‍ യുവതിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൗത്ത് ഈസ്റ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍പി മീന അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week