FeaturedKeralaNews

പി.സി.ജോർജിനെ എൽ.ഡി.എഫിനും യു.ഡി.എഫിനും വേണ്ട ,ഒടുവിൽ ബി.ജെ.പിയ്ക്കൊപ്പം മടങ്ങുന്നു

തിരുവനന്തപുരം:യു.ഡി.എഫുമായുള്ള ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെ ഒടുക്കം തട്ടകം മാറാനില്ലെന്ന നയം ഉടൻ വ്യക്തമാക്കാനൊരുങ്ങി പി.സി. ജോർജ്ജ്
തന്റെ കേരളജനപക്ഷം സെക്യുലർ പാർട്ടി എൻ.ഡി.എയിൽ ഘടകക്ഷിയാകുമെന്ന കാര്യത്തിൽ 27ന് പ്രഖ്യാപനമുണ്ടാകുമെന്ന സുചനയാണ് പി.സി. ജോർജ്ജ് അണികൾക്ക് നല്കുന്നത്. പി.സി.തോമസിന്റെ കേരളാകോൺഗ്രസ് എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.സി.ജോർജ്ജിന്റെ കേരളജനപക്ഷവും എൻ.ഡി.എ പാളയത്തിൽ വീണ്ടും സജീവമാകാനെത്തുന്നത്.

പി.സി. ജോർജ്ജിന്റെ കാര്യത്തിൽ പൂഞ്ഞാറിലെ കോൺഗ്രസിന്റെ പ്രാദേശികനേതൃത്വം എതിർപ്പുയർത്തിയതോടെയാണ് താനങ്ങോട്ടേക്കില്ലെന്ന് ജോർജ്ജ് അസന്നിഗ്ദമായി പ്രഖ്യാപിച്ചത്. പി.സി.ജോർജ്ജിനെ മുന്നണിയിലെടുത്താൽ സമാന്തരസ്ഥാനാർഥിയെ നിർത്തുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം. പൊതുസ്വതന്ത്രനായി മത്സരിക്കാമെന്നായി പിന്നിട് ജോർജ്ജിനോട് യു.ഡി.എഫ്. എന്നാൽ നിങ്ങളുടെ ഒരു ഓശാനയും തനിക്ക് വേണ്ടെന്നാണ് താൻ നിലപാടെടുത്തിട്ടുള്ളതെന്ന് പി.സി.ജോർജ്ജ് പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമാവുകയും പത്തനം തിട്ടയിൽ കെ. സുരേന്ദ്രനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു പി.സി. ജോർജ്ജ്. എന്നാൽ പ്രതീക്ഷിച്ച വിജയം എൻ.ഡി.എ നേടാതായതോടെ കേരളത്തിൽ എൻ.ഡി.എ സംവിധാനം തട്ടിക്കൂട്ടുമുന്നണിയാണെന്ന് ആക്ഷേപിച്ച് ജോർജ്ജ് മുന്നണി വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ബി.ജെ.പിയുടെ തലപ്പത്തെത്തുന്നത്. ഇതിനെ ആദ്യം സ്വാഗതം ചെയ്തത് പി.സി.ജോർജ്ജായിരുന്നു. തുടർന്ന് പി.സി. നയം മാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു.

പി.സി.ജോർജ്ജിന്റെ ബി.ജെ.പി ബന്ധവും സമീപകാലത്ത് നടത്തിയ മുസ്ലീംവിരുദ്ധപരാമർശവും മറ്റു തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം ജോർജ്ജിനെതിരെ രംഗത്തുവന്നത്. എന്നാൽ ഇതിനൊക്കെ പിന്നിൽ ഉമ്മൻചാണ്ടിയാണെന്നാണ് പി.സി.ജോർജ്ജിന്റെ വാദം.

നിലവിൽ മുന്നണികളിലൊന്നുമില്ലാത്ത പി.സി.ജോർജ്ജിനെ എൻ.ഡി.എ ഘടകകക്ഷിയാക്കുന്നതിൽ ബി.ജെ.പിക്ക് എതിർപ്പില്ല. മുന്നണിയിലെത്തിയാൽ പൂഞ്ഞാർ സീറ്റും അതിന് പുറമെ കാഞ്ഞിരപ്പള്ളിയും ജോർജ്ജിന് കൊടുത്തേക്കും. നല്ല ഉറച്ച സംഘടനാസംവിധാനമുള്ള ബി.ജെ.പിക്ക് കാഞ്ഞിരപ്പള്ളിയിൽ പി.സി.ജോർജ്ജിന്റെ മകൻ ഷോൺജോർജ്ജ് സ്ഥാനാർഥിയായെത്തിയാൽ നല്ല മത്സരം കാഴ്ചവെക്കാനുമാവും.

കഴിഞ്ഞ ദിവസം രാമക്ഷേത്ര നിർമ്മാണഫണ്ടിലേക്ക് പി.സി.ജോർജ്ജ് സംഭാവന നല്കിയത് വൻ പ്രചാരം നേടിയിരുന്നു. പിന്നാലെ ചില കോൺഗ്രസ് നേതാക്കൾ അധിക്ഷേപവുമായി രംഗത്ത് വന്നതിന് കണക്കിന് കൊടുക്കുന്ന പി.സി.ജോർജ്ജിന്റെ ഓഡിയോശബ്ദം സമൂഹമാധ്യമത്തിൽ തരംഗമായി മാറുകയും ചെയ്തു.

കേരളാകോൺസ്ര് നേതാവ് പി.സി.തോമസ് എൻ.ഡിഎയിലെത്തിയതോടെ എൻ.ഡി.എ പാളയം വീണ്ടും സജീവമായി. മൂവാറ്റുപുഴയും പാലാ സീറ്റും കേരളാകോൺഗ്രസിന് നല്കി മത്സരം കടുപ്പിക്കാനാണ് എൻ.ഡി.എ തീരുമാനമെന്നാണ് സൂചന. ജോർജ്ജ് കൂടി എൻ.ഡി.എ.യിലെത്തുന്നതോടെ കേരളകോൺഗ്രസിന് പാലായിൽ വിജയസാധ്യത കൂടുമെന്നാണ് പി.സി.തോമസിന്റെ വാദം. ഇതോടെ പാലായിൽ മൂന്നു മുന്നണികളിലുമായി കേരളകോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന പാലായിൽ പി.സി.തോമസ് സ്ഥാനാർഥിയായെത്തുന്നതോടെ ജോസഫിനും ജോസിനും പാല നിലനിർത്തുകയെന്നത് ആത്മാഭിഭമാനത്തിന്റേതുമാത്രമല്ല നിലനില്പിനുള്ള പോരാട്ടം കൂടിയാവും.

2004-ൽ മൂവാറ്റുപുഴ ലോക്‌സഭാമണ്ഡലത്തിൽ ഇരുമുന്നണികളേയും തോല്പിച്ച് എൻ.ഡി.എ. സ്ഥാനാർഥിയായി നേടിയ വിജയം ആവർത്തിക്കാനാണ് കേരളാകോൺഗ്രസ് സ്ഥാപകനേതാവ് പി.ടി.ചാക്കോയുടെ മകനായ പി.സി.തോമസ് പാലാ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാവുന്നത്. കേരളകോൺഗ്രസിന്റെ സ്ഥാപകകാലം മുതലുള്ള യുവജനനേതാവെന്ന നിലയിൽ തുടങ്ങി ഇപ്പോഴും രാഷ്ട്രീയത്തിൽ തിളങ്ങി നില്ക്കുന്ന പി.സി.ജോർജ്ജിന്റെ കരുത്ത് രണ്ടുപേർക്കും ഗുണകരമാവുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker