വരുണ്‍ പ്രഭാകര്‍ പ്രഭാകറിന്റേയും ഗീതയുടെയും മകനല്ല! ദൃശ്യം 3 ക്ലൈമാക്‌സ് കണ്ടുപിടിച്ച് യുവാവ്; വീഡിയോ വൈറല്‍
ജീത്തു ജോസഫിന്റെ ദൃശ്യം 2 ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന് പ്രതീക്ഷിക്കാത്തത്ര സ്വീകാര്യതയാണ് ലഭിച്ചത്. അതിനിടെ ദൃശ്യം മൂന്നാം ഭാഗത്തിനായുളള ആകാംക്ഷാപൂര്‍വ്വമായ കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം 3യെ കുറിച്ചുളള ആദ്യ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുമുണ്ട്.
ദൃശ്യം 3യുടെ കഥ പ്രവചിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇതേക്കുറിച്ച് ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്റേയും ഗീതയുടെയും മകനല്ല എന്നാണ് യുവാവ് പറയുന്നത്. ഇതിനുളള വിശദീകരണവും വീഡിയോയില്‍ നല്‍കുന്നു.
കൂടാതെ കോണ്‍സ്റ്റബിള്‍ സഹദേവനും ഒരു രംഗം തിരക്കഥയില്‍ ഉണ്ടെന്നും പറയുന്നു. ദൃശ്യം 3 ക്ലൈമാക്സ് പ്രവചന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
https://www.instagram.com/p/CLogXhzFv0y/?utm_source=ig_web_copy_link