അടിമാലിയില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

അടിമാലി: ഇടുക്കി അടിമാലിയില്‍ ഇരുചക്രവാഹനവും ടാങ്ങര്‍ ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദിനി (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ചാന്ദിനിയും ഭര്‍ത്താവും സഞ്ചരിച്ച ഇരുചക്രവാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭര്‍ത്താവ് അനുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News