രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം രൂപ സംഭാവന നല്‍കി പി.സി ജോര്‍ജ്

കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം രൂപ സംഭാവന നല്‍കി പി സി ജോര്‍ജ് എം എല്‍ എ. കോട്ടയം പളളിക്കത്തോട്ടില്‍ ഒരു വിവാഹ ചടങ്ങിനെത്തിയ പിസി ജോര്‍ജിനെ കണ്ട് ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ സംഭാവന തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ആര്‍എസ്എസ് കോട്ടയം സേവാപ്രമുഖ് ആര്‍ രാജേഷിന് സംഭാവനയായി ആയിരം രൂപ നല്‍കിയത്.

ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നല്‍കിയശേഷം പിസി ജോര്‍ജ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ കോണ്‍ഗ്രസ് എം എല്‍ എഎല്‍ദോസ് കുന്നപ്പിളളിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സമിതിയംഗം എന്‍ ഹരി, കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു, നേതാക്കളായ ആര്‍ രാജീവ്, സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, അജീഷ് കുമാര്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News