മുന്‍ കാമുകന്റെ പ്രതിശ്രുതവധുവിന്റെ അശ്ലീലദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; 22കാരി അറസ്റ്റില്‍
അഹമ്മദാബാദ്: മുന്‍ കാമുകന്റെ പ്രതിശ്രുതവധുവിന്റെ അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച 22കാരി അറസ്റ്റില്‍. അഹമ്മദാബാദിലാണ് സംഭവം നടന്നത്. ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതി പ്രതിശ്രുതവധുവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ചതെന്ന് പോലീസ് പറയുന്നു.
പ്രതിശ്രുതവധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിശ്രുത വരന്റെ മുന്‍ കാമുകിയായ 22കാരി പിടിയിലായത്. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായും താന്‍ കല്യാണം കഴിക്കാന്‍ പോകുന്ന യുവാവിന് വ്യാജ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. മുന്‍ കാമുകന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ യൂസര്‍ നെയിമും, പാസ് വേര്‍ഡും അറിയാമായിരുന്ന പ്രതി അക്കൗണ്ട് ഉപയോഗിച്ച് പ്രതിശ്രുത വധുവിന്റെ അശ്ലീല ചിത്രങ്ങളും ചാറ്റുകളും ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.